കൊച്ചി: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന പൊലീസ് മേധാവിയും സിബിഐയും ഇന്ന് നിലപാട് അറിയിക്കും. സംസ്ഥാനമെമ്പാടും സമാന കുറ്റകൃത്യം നടന്ന സാഹചര്യത്തിൽ, കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്ന വിവരം സംസ്ഥാന പൊലീസ് മേധാവി ഇന്ന് കോടതിയെ അറിയിച്ചേക്കും
യൂത്ത്കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
