ഹമാസിനെ പിന്തുണയ്ക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് യോഗി ആദിത്യനാഥ്

National

ഹമാസിനെ പിന്തുണയ്ക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇന്ത്യാ ഗവൺമെൻ്റിന് വ്യക്തമായ നിലപാടുണ്ടെന്ന് യോ​ഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. ഈ നിലപാടിന് വിരുദ്ധമായിട്ടുള്ള പ്രസ്താവനകൾക്കും പ്രവർത്തനങ്ങൾക്കും എതിരെ കർശന നടപടിയെടുക്കണമെന്നാണ് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കുന്നത്. എല്ലാ ജില്ലകളിലെയും ഡിഎംമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് യോ​ഗി ഇക്കാര്യം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *