യോഗ നാട്യാവിഷ്കാരം നടത്തി

Kerala

ഞീഴൂർ : വാക്കാട് അമ്പലംമല ശ്രീരാമക്ഷേത്രത്തിലെ ഉത്സവത്തിന് പുനർജനി യോഗ ഗ്രൂപ്പ്‌ കൊന്നനാപ്പാടം യോഗ നാട്യാവിഷ്കാരം അവതരിപ്പിച്ച് ശ്രദ്ധ നേടി.
യോഗയുടെ വിവിധ ആസനങ്ങൾ സമന്വയിപ്പിച്ചാണ് ഇവർ യോഗ അവതരിപ്പിച്ചത്. ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ: ആയുർവേദ ഹെൽത്ത് ആൻഡ് വെൽനസ്സ് സെൻ്ററിലെ യോഗ ഇൻസ്ട്രക്ടർ ഡോ. ജയലക്ഷ്മിയുടെ
നേതൃത്വത്തിലാണ് പുനർജനി അംഗങ്ങൾ യോഗ നാട്യാവിഷ്കാരം അഭ്യസിക്കുന്നത്.

വാക്കാട് അമ്പലംമല ശ്രീരാമക്ഷേത്രത്തിലെ ഉത്സവത്തിനാണ് ആണ് യോഗ നൃത്താവിഷ്കാരം അവതരിപ്പിച്ചത്.

യോഗ പരിശീലനത്തിൻ്റെ പ്രസക്തിയും പ്രാധാന്യവും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര യോഗ ദിനത്തിൽ ഒരു വർഷം മുമ്പ് ആരംഭിച്ചതാണ് ഇവരുടെ യോഗ പഠനം.

സൂര്യനമസ്‌കാരം മുതൽ ശവാസനം വരെയുള്ള വിവിധ
യോഗാസനങ്ങൾ കോർത്തിണക്കിക്കൊണ്ട് പശ്ചാത്തല സംഗീതത്തിൻ്റെ അകമ്പടിയോടെ ക്ളാസിക്കൽ നൃത്ത ശില്പമാക്കിയാണ് ഇവർ നൃത്താവിഷ്കാരം അവതരിപ്പിക്കുന്നത്.

അമ്പിളി ശ്രീധരൻ, വിജയ ഹരിദാസ്, മായ സുരേഷ്, ലാലി അജയൻ, രൂപ പ്രദീപ്, ജയ സന്തോഷ് എന്നിവരാണ്
യോഗ ടീമിലുള്ളത്

Leave a Reply

Your email address will not be published. Required fields are marked *