എറണാകുളം വൈഎംസി യുടെ വാർഷിക പൊതുയോഗവും ദേശീയ ജനറൽ സെക്രട്ടറിക്കുള്ള സ്വീകരണവും

Local News

കോലഞ്ചേരി: ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് പാരിഷ് ഹാളിൽ വച്ച് എറണാകുളം സബ് റീജിയൺ ചെയർമാൻ ഐജു ജേക്കബിന്റെ അധ്യക്ഷതയിൽ കൂടുന്ന വാർഷിക സമ്മേളനവും ദേശീയ ജനറൽ സെക്രട്ടറി എൻ.വി. എൽദോക്കുള്ള സ്വീകരണവും ഹൈക്കോടതി ജസ്റ്റിസ് ഹോണറബിൾ ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുന്നതാണ്. തദവസരത്തിൽ വൈ എം സി എ കേരള റീജിയൺ ചെയർമാൻ ജോസ് നെറ്റിക്കാടന്‍, നാഷണൽ ട്രഷറർ റെജി ജോർജ് ഇടയാറൻമുള, കേരള റീജിയൺ വൈസ് ചെയർമാൻ വർഗീസ് ജോർജ് പള്ളിക്കര എന്നിവർ ആശംസകള്‍ അറിയിക്കുമെന്ന് എറണാകുളം സബ് റീജിയൺ മീഡിയ & കമ്മ്യൂണിക്കേഷൻ ചെയർമാൻ ജോജി എളൂർ, ജനറൽ കൺവീനർ പോൾ എം. ഫിലിപ്പ് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *