ബംഗളൂരു: തന്റെ ജന്മദിനത്തില്‍ ബാനര്‍ വയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച മൂന്ന് ആരാധകരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ‘കെജിഎഫ്’ നടന്‍ യാഷ് .
കര്‍ണാടകയിലെ ഗദഗ് ജില്ലയിലുള്ള ആരാധകരുടെ വീട്ടിലാണ് യാഷ് എത്തിയത്. യാഷിന്റെ 38-ാം ജന്മദിനത്തിന് ബാനര്‍ വയ്ക്കുന്നതിനിടെയാണ് മൂന്ന് യുവാക്കള്‍ ദാരുണമായി മരിച്ചത്.
സംഭവത്തില്‍ മൂന്ന് പേര്‍ക്ക് കൂടി പരിക്കേറ്റിരുന്നു. ജനുവരി എട്ടിന് യാഷിന് 38 വയസ്സ് തികഞ്ഞു. വാര്‍ത്ത അറിഞ്ഞയുടന്‍ അദ്ദേഹം കുടുംബാംഗങ്ങളെ കാണുകയും അനുശോചനം അറിയിക്കുകയും ചെയ്തു.പരിക്കേറ്റ ആരാധകരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
ബാനര്‍ വയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച ആരാധകരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് യാഷ്
