പ്രശസ്‌ത എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു

Breaking Kerala

പ്രശസ്‌ത എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങി നിരവധി പുരസ്ക‌ാരങ്ങൾ ലഭിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയിലെ വാണിയമ്‌ബലത്ത് വെള്ളക്കാട്ടുമനയിൽ വി.എം.സി. നാരായണൻ ഭട്ടത്തിപ്പാടിന്റെയും ഗൗരി അന്തർജനത്തിന്റെയും മകളായി 1940 മെയ് ഒന്നിനാണ് ശ്രീദേവി ജനിച്ചത്.
മൂന്നാം തലമുറ, യജ്ഞം, ചാണക്കല്ല്, മുഖത്തോട് മുഖം, തിരിയുഴിച്ചിൽ, മൂന്നാം തലമുറ, ദാശരഥം, അഗ്നിഹോത്രം, ബോധിസത്വൻ തുടങ്ങിയവയാണ് ശ്രീദേവി രചിച്ച നോവലുകൾ.കുട്ടിത്തിരുമേനി, കൃഷ്‌ണാവതാരം, പടുമുള തുടങ്ങിയ ചെറുകഥകളും കുറൂരമ്മ (നാടകം), പിന്നെയും പാടുന്ന കിളി ( ബാലസാഹിത്യം), നിറമാല (തിരക്കഥ) തുടങ്ങിയവ ശ്രീദേവിയുടെ കൃതികളാണ്.
നിറമാലയ്ക്ക് 1975ൽ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1974-ൽ പുറത്തിറങ്ങിയ ‘യജ്ഞം’ നോവൽ 1975-ൽ കുങ്കുമം പുരസ്ക‌ാരം നേടിയിരുന്നു. കെ. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടാണ് നാവ്. മൂന്നു മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *