ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണ് ആശ്വാസം

Breaking National

ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ
ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗിന് ആശ്വാസം. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യം ലഭിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ബ്രിജ്ഭൂഷനെ കൂടാതെ സസ്പെൻഷനിലായ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും ജാമ്യം അനുവദിച്ചിട്ടുണ്ട്. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുത്, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, 25,000 രൂപയുടെ വ്യക്തിഗത ബോണ്ട് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. ചൊവ്വാഴ്ച ബ്രിജ് ഭൂഷൺ ശരൺ സിംഗിനും കൂട്ടുപ്രതി വിനോദ് തോമറിനും റൂസ് അവന്യൂ കോടതി രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *