ഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ഏഷ്യൻ ടീമുകളായ ശ്രീലങ്കക്കും ബംഗ്ലാദേശിനും ടൂർണമെന്‍റില്‍ ഇനി പ്രതീക്ഷകൾ ഒന്നും ബാക്കിയില്ല. ഇന്ന് മത്സരിക്കാൻ ഇറങ്ങുമ്പോൾ ആരാധകർക്കൊരു മികച്ച വിജയമാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. പഴയ കാലത്തിന്‍റെ നിഴൽ മാത്രമായിരുന്നു ശ്രീലങ്ക ഇത്തവണ ലോകകപ്പിൽ… ബൗളിങ്ങിലും ബാറ്റിങ്ങിലും സ്ഥിരതയോടെ പ്രകടനം പുറത്തെടുക്കാൻ ഇതുവരെ ലങ്കക്കായിട്ടില്ല. കൂടാതെ പരിക്കും വില്ലനായി എത്തിയതോടെ ടീമിന് കാര്യങ്ങൾ കൂടുതൽ സങ്കീർണമായി.
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും
