പറവൂർ :പ്രമേഹദിനാചരണത്തോടനുബന്ധിച്ച് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയിൽ നടന്നസൗജന്യ രക്തപരിശോധന ക്യാമ്പ് ഹെൽപ്പ് ഫോർ ഹെൽപ്പ് ലെസ് സെക്രട്ടറി ജോസഫ് പടയാട്ടി ഉദ്ഘാടനം ചെയ്തു.പറവൂർ ബാബു അദ്ധ്യക്ഷതവഹിച്ചു. പറവൂർ നഗരസഭകൗൺസിലർ ലിജിലൈഗോഷ്, ലൈബ്രറി സെക്രട്ടറി വി.എസ്.അനിൽ, പ്രസിഡൻ്റ് പി.പി സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. പ്രമേഹ പരിശോധന ക്യാമ്പിന് ലിൻസ മുജിബ്, രാകേഷ് സി. ആർ, വിപിൻ രാജ് സി.എസ് തുടങ്ങിയവർ നേതൃത്വം നൽകി.
ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ് കെടാമംഗലം യൂണിറ്റിൻ്റെയും കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിച്ചുടെയും ആഭിമുഖ്യത്തിലാണ് ലോക പ്രമേഹ ദിനാചരണം സംഘടിപ്പിച്ചത്.