കോവിഡ് കേസുകളിലെ വർദ്ധനവ് ആശങ്ക ഉളവാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 850,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ചൂണ്ടിക്കാട്ടിയ ലോകാരോഗ്യ സംഘടന പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
അതേസമയം കഴിഞ്ഞ 28 ദിവസത്തെ അപേക്ഷിച്ച് പുതിയ മരണങ്ങളുടെ എണ്ണം 8ശതമാണ് കുറഞ്ഞത്. 3,000-ത്തിലധികം പുതിയ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഡിസംബര്‍ 17 വരെ,ആഗോളതലത്തില്‍ 772 ദശലക്ഷത്തിലധികം സ്ഥിരീകരിച്ച കേസുകളും ഏഴ് ദശലക്ഷത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.