ലോക ചെസ് ചാമ്പ്യൻഷിപ്പിലെ വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യൻ താരം ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും സമനിലയ്ക്ക് വഴങ്ങി.ആറാം ഗെയിമിലാണ് ഇരുതാരങ്ങളും സമനിലക്ക് വഴങ്ങിയത്.
പോയിൻ്റ് നിലയിൽ സമനിലയിൽ തുടരുന്ന മത്സരത്തിൽ രണ്ട് മത്സരാർത്ഥികളും മൂന്ന് പോയിൻ്റ് വീതമാണ് ലഭിച്ചത്.ചാമ്പ്യൻഷിപ്പ് നേടാൻ 4.5 പോയിൻ്റുകൾ കൂടി ആവശ്യമാണ്.ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഇരുവരും സമനിലയിൽ കുരുങ്ങുന്നത്.