വൈക്കം : സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ (സൈൻ) , നാഷണൽ NGO കോൺഫെഡറേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സാമൂഹിക – സാമ്പത്തിക സംരംഭകത്വ പദ്ധതിയുടെ ഭാഗമായി വനിതകൾക്കും യുവാക്കൾക്കും 50% നിരക്കിൽ ടൂവീലറുകളും, ലാപ്ടോപ്പുകളുടെയും മൂന്നാം ഘട്ട വിതരണം നിർവഹിച്ച. വൈക്കംസത്യാഗ്രഹ മെമ്മോറിയൽ ഓഡിറ്റോറിയയത്തിൽ നടന്ന ചടങ്ങ് സൈൻ പ്രസിഡന്റ് AN രാധാകൃഷ്ണൻ നിർവ്വഹിച്ചു. സൈൻ സംസ്ഥാന ജനറൽ സെക്രട്ടറി രൂപേഷ് ആർ മേനോൻ SNV അധ്യക്ഷത വഹിച്ചു.
എംകെ മഹേഷ്, ക്യാപ്റ്റൻ വിനോദ്കുമാർ, വിനൂബ് വിശ്വം, ബിനീഷ്കുമാർ, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
10,000 ടുവീലറുകളും, 50,000 തയ്യൽ മെഷീനുകളും, 10,000 ലാപ്ടോപ്പുകളുമാണ് ഈ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്.125 കോടി രൂപ ആണ് ഈ പദ്ധതിക്കുവേണ്ടി നീക്കി വെച്ചിരിക്കുന്നത്.