സ്ത്രീപക്ഷ നിലപാടിന് മുൻകൈയ്യെടുത്ത കേന്ദ്ര സർക്കാറിനും അഭിവാദ്യങ്ങൾ, ബില്ലിനെ എതിർത്ത രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവുന്നില്ല

National

കൊച്ചി : രാജ്യം ഇത്രയും നാൾ കാത്തിരുന്ന വനിതാ സംവരണ ബില്ലിനെ ലോക്‌സഭയിൽ എതിർത്തവരെ അറിയാതെ ജനാധിപത്യം പൂർണ്ണമാവില്ലെന്ന് നടൻ ഹരീഷ് പേരടി . രണ്ടുവോട്ടുകൾക്കെതിരെ 454 വോട്ടുകൾക്കാണ് ബിൽ പാസായത്. അസദുദ്ദീൻ ഒവൈസിയും ഇംത്യാസ് ജലീലുമാണ് ബില്ലിനെ എതിർത്ത് വോട്ടുചെയ്തത്.

ഈ ബില്ലിനെ എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവുന്നില്ല…എന്തായാലും സ്ത്രീയുടെ പ്രാതിനിധ്യത്തെ അനുകൂലിച്ച 454 ജനപ്രതിനിധികൾക്കും അഭിവാദ്യങ്ങൾ …ചന്ദ്രനെ പഠിക്കാനുള്ള ചന്ദ്രയാനും കഴിഞ്ഞ്..സുര്യനിലേക്കുള്ള ആദ്യത്യാ എൽ 1 ഉം കഴിഞ്ഞ്..ജനാധിപത്യ ഇന്ത്യയിലെ സ്ത്രീകളുടെ നിലവാരം ഉയർത്തുന്ന ഈ സ്ത്രീപക്ഷ നിലപാടിന് മുൻകൈയ്യെടുത്ത കേന്ദ്ര സർക്കാറിനും അഭിവാദ്യങ്ങൾ …ഭാരത് മാതാ…എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥത്തിലേക്ക് രാജ്യം നടന്ന് തുടങ്ങുന്നു ‘ – എന്നാണ് ഹരീഷ് പേരടിയുടെ വാക്കുകൾ.

അതേസമയം നിലവിലെ ബില്ലിനെ രണ്ട് എംപിമാർ എതിർത്തു. ബിൽ നാളെ രാജ്യസഭയിലെത്തും. എട്ട് മണിക്കൂറിലേറെ നീണ്ട ചർച്ചയാണ് പാർലമെന്റിൽ ബില്ലുമായി ബന്ധപ്പെട്ട് നടന്നത്. ബിൽ പാസാക്കിയാലും വർഷങ്ങൾ കഴിഞ്ഞ് മത്രമേ അതിന്റെ ​ഗുണഫലങ്ങൾ പ്രാവർത്തികമാകൂ എന്ന വിമർശനമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. എന്നാൽ ഇത് സർക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള ഇടപെടൽ കൊണ്ടല്ല സംഭവിച്ചതെന്ന് മന്ത്രി മറുപടി പറഞ്ഞു.

ഡിലിമിറ്റേഷൻ കമ്മിഷൻ ഭരണഘടനയ്ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ജനസംഖ്യ സെൻസസ് കഴിഞ്ഞാലേ ഇത് നടപ്പിലാക്കാൻ സാധിക്കൂയെന്നും നിയമമന്ത്രി ലോക്സഭയിൽ പറഞ്ഞു. ബിൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യസിറ്റിങ്ങിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണു നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച ബിൽ.

Leave a Reply

Your email address will not be published. Required fields are marked *