ഡല്‍ഹി: വനിതാ സംവരണ ബില്‍ മുന്നോട്ട് വയ്ക്കേണ്ടത് തുല്യതയാണെന്നും, പക്ഷപാതവും അനീതിയും നീക്കം ചെയ്യുന്നതാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി.
എല്ലാ സ്ത്രീകളും സ്ത്രീകള്‍ തുല്യരായി ബഹുമാനിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു.
സ്ത്രീ സംവരണം നടപ്പാക്കുന്നതില്‍ ക്രമാതീതമായ കാലതാമസമുണ്ടാക്കുന്ന ബില്ലിലെ ‘അതിര്‍ത്തി നിര്‍ണയത്തിന് ശേഷം’ എന്ന വ്യവസ്ഥ നീക്കം ചെയ്യണമെന്നും ഭരണഘടനാ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ കനിമൊഴി വ്യക്തമാക്കി.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്കുള്ള 33 ശതമാനം സംവരണം ജനസംഖ്യാ കണക്കെടുപ്പിനും അതിര്‍ത്തി നിര്‍ണയത്തിനും ശേഷം മാത്രമേ പ്രാബല്യത്തില്‍ വരൂ എന്ന് ബില്ലില്‍ വ്യക്തമാകുന്നുണ്ട്.
‘ഈ ബില്‍ നടപ്പിലാക്കുന്നത് കാണാന്‍ എത്രനാള്‍ കാത്തിരിക്കണം? വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബില്‍ നടപ്പിലാക്കാന്‍ കഴിയും. ഈ ബില്‍ സംവരണമല്ല നല്‍കുന്നത്, മറിച്ച് പക്ഷപാതവും അനീതിയും നീക്കം ചെയ്യുന്ന പ്രവൃത്തിയാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം.’- കനിമൊഴി വ്യക്തമാക്കി.
‘ഈ ബില്ലിനെ ‘നാരി ശക്തി വന്ദന്‍ അധീന്യം’ എന്ന് വിളിക്കുന്നു. സ്ത്രീകളെ സല്യൂട്ട് ചെയ്യുന്നത് നിര്‍ത്തൂ. ഞങ്ങള്‍ക്ക് വേണ്ടത് സല്യൂട്ട് അല്ല, തുല്യതയാണ്. തുല്യരായി ബഹുമാനിക്കപ്പെടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.’- കനിമൊഴി പറഞ്ഞു.