മകളെ പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ പിതാവ് പിടിയില്‍

National

മുംബൈ : മകളെ നിരന്തരം പീഡനത്തിനിരയാക്കുകയും ഗർഭിണിയായപ്പോള്‍ ഒളിവില്‍ പോകുകയും ചെയ്ത പിതാവ് മാസങ്ങള്‍ക്ക് ശേഷം പിടിയില്‍. മഹാരാഷ്ട്രയിലെ പാല്‍ഘർ ജില്ലയിലാണ് സംഭവം. 2021 മുതല്‍ പ്രതി മകളെ നിരവധി തവണ പീഡനത്തിനിരയാക്കിയിരുന്നു.

ഗർഭിണിയായ മകള്‍ ക്ഷയരോഗം ബാധിച്ച്‌ കഴിഞ്ഞ വർഷം നവംബറില്‍ മരിക്കുകയും ചെയ്തു.

നാലസോപാരയിലാണ് 53കാരനായ പ്രതി താമസിച്ചിരുന്നത്. 2021നും 2023 നവംബറിനും ഇടയിലായിരുന്നു പ്രതി മകളെ ബലാസ്തംഗം ചെയ്തത്. മകളെ ബലാത്‌സംഗം ചെയ്തെന്നാരോപിച്ച്‌ അമ്മ നല്‍കിയ പരാതിയിലാണ് പ്രതിക്കെതിരെ കേസെടുത്തത്. തുടർന്ന് ഇയാള്‍ ഒളിവില്‍ പോയി. ഇതിനിടെ പിതാവിന്റെ മർദ്ദനത്തെ തുടർന്ന് മകളുടെ ഗർഭം അലസിപ്പോവുകയും ചെയ്തു. കഴിഞ്ഞ വർഷം നവംബർ 14ന് ക്ഷയരോഗത്തെ തുടർന്ന് യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. അതേദിവസം തന്നെ യുവതി മരണത്തിന് കീഴടങ്ങി. തുടർന്നാണ് യുവതിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ചയാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *