തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരിശീലനത്തിന് തിരുവനന്തപുരത്ത് എത്തിയ യുവതിയെ ആണ്‍സുഹൃത്തിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടത്താണ് സംഭവം. ആണ്‍സുഹൃത്തിനെക്കുറിച്ച് ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് മുറിയില്‍ കടന്ന ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കഴക്കൂട്ടം സ്വദേശി ദീപുവിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ സംസ്ഥാനം വിട്ടതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.
രണ്ട് ദിവസം മുന്‍പാണ് സംഭവം നടന്നത്. യുവതിയുടെ ആണ്‍സുഹൃത്തിന്റെ സുഹൃത്താണ് ദീപു. ആണ്‍സുഹൃത്തിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് തന്ത്രപരമായി ഇയാള്‍ യുവതിയുടെ മുറിയില്‍ കടക്കുകയായിരുന്നു. ബലമായി മദ്യം കുടിപ്പിച്ച ശേഷം ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.. പീഡന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തി. സംഭവം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.