കോഴിക്കോട്: ആദിവാസി യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാത്തിപ്പാറ ആദിവാസി കോളനിയിലെ ചെമ്പന്‍-ഉഷ ദമ്പതികളുടെ മകള്‍ ഷീനയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് 18 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളനി നിവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കോടഞ്ചേരി പൊലീസും ട്രൈബൽ പ്രമോട്ടറും ചേർന്ന് ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോടഞ്ചേരി പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മരണകാരണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.