പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

Local News

കുമരകം : പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചുളഭാഗത്ത് തൈത്തറ നിധീഷിന്റെ ഭാര്യ രജിത (33) ആണ് വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. വ്യാഴാഴ്ച ആലപ്പുഴ കടപ്പുറം ആശുപത്രിയിലായിരുന്നു പ്രസവം. സിസ്സേറിയനു വേണ്ടി അനസ്തീഷ്യാ യുവതിക്കു നൽകിയിരുന്നു. ബോധം തിരിച്ചു കിട്ടാൻ വൈകിയതോടെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കൽ കാേളേജിൽ എത്തിച്ചിട്ട് നാലു ദിവസമായിട്ടും അബോധാവസ്ഥയിൽ തുടരുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ഇന്ന് ഉച്ചയാേടെ മരണം സംഭവിക്കുകയായിരുന്നു. യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ആൺകുട്ടിയാണ്. മൂത്ത മകൾ അർച്ചന (8). മുഹമ്മ പൊന്നാട് പുത്തൻ പുരയ്ക്കൽ രവി – പെണ്ണമ്മ ദമ്പതികളുടെ മകളാണ് രജിത. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

Leave a Reply

Your email address will not be published. Required fields are marked *