വാഹനത്തിന് സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; യുവതിയെ പൊലീസുകാരൻ മർദിച്ചു

Breaking Kerala

കോഴിക്കോട്: യുവതിയെയും ഭർത്താവിനെയും പൊലീസുകാരൻ മർദിച്ചതായി പരാതി. നടക്കാവ് എസ്ഐയ്ക്കും സംഘത്തിനും എതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കോഴിക്കോട് അത്തോളി സ്വദേശിനിയും മനശാസ്ത്രജ്ഞയുമായ അഫ്ന അബ്ദുൾ നാഫി(30)നാണ് മർദനമേറ്റത്. എടക്കര ചീക്കിലോട് വാഹനം സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. യുവതിയും കുടുംബവും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു കുടുംബ പരിപാടിയിൽ പങ്കെടുത്ത ശേഷം മുക്കത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇതിനിടയിലായിരുന്നു മർദനം. യുവതിയുടെ അടിനാഭിയിൽ തൊഴിച്ചെന്നും ആരോപണം. ഭർത്താവിനെ ക്രൂരമായി മർദിച്ചെന്നും യുവതി ആരോപിച്ചു. .പൊലീസുകാരൻ മദ്യപിച്ചിരുന്നതായാണ് യുവതിയുടെ ആരോപണം. എസ്ഐയും സംഘവും അസഭ്യം പറഞ്ഞതായും യുവതി പറഞ്ഞു. സംഭവത്തിൽ കാക്കൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടത്തുമെന്നും പൊലീസുകാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഉടൻ നടപടിയെടുക്കുമെന്നും ഡിസിപി അറിയിച്ചു. വിഷയം പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *