കണ്ണൂര്‍: തലശേരിയില്‍ മദ്യ ലഹരിയില്‍ എസ്‌ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. കണ്ണൂര്‍ കുളിബസാര്‍ സ്വദേശിനി റസീനയാണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴാണ് തലശേരി എസ്‌ഐ ദീപ്തിയെ റസീന ആക്രമിച്ചത്. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് റസീന. രാത്രി റോഡില്‍ നാട്ടുകാര്‍ക്കു നേരേയും റസീനയുടെ പരാക്രമമുണ്ടായി.
ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ എസ്‌ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്ത്.