കോഴിക്കോട്:തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവം 5 അംഗ ഉന്നത സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. സംഭവം നടുക്കമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.വിദഗ്ധ പരിശോധന നടത്തുന്നതിന് മുമ്പെ ആന ചരിഞ്ഞു.മയക്കുവെടിയുടെ ഡോസ് സംബന്ധിച്ച കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിൽ മാത്രമെ വ്യക്തമാകുകയുള്ളു.
കേരളത്തിലെയും കർണാടകയിലെയും വെറ്ററിനറി ടീം സംയുക്തമായിട്ടായിരിക്കും ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോർട്ടം നടത്തും.