തമിഴ്‌നാട്ടില്‍ കേരള അതിർത്തിക്ക് സമീപം രണ്ടിടത്തായി കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം. മസിനഗുഡിയിലെ മായാറില്‍ നാഗരാജ് (50), ദേവര്‍ ഷോലയിലെ എസ്റ്റേറ്റ് താത്കാലിക ജീവനക്കാരന്‍ മാതേവ് (52) എന്നിവരാണ് ആനക്കലിക്കിരയായത്.മസനഗുഡിയില്‍ പുലർച്ചെ നാല് മണിക്കാണ് കർഷകനായ നാഗരാജ് മരിച്ചത്. പ്രദേശവാസിയാണ് നാഗരാജ്. രാവിലെ 9.30 ഓടെയായിരുന്നു 50 കാരനായ മാതേവിന്റെ മരണം. കുടിവെള്ളത്തിനുള്ള മോട്ടോർ ഓണ്‍ ചെയ്യാൻ പോയപ്പോഴാണ് മാതേവിനെ കാട്ടാന ആക്രമിച്ചത്.
പ്രദേശത്ത് ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ഏഴ് എട്ട് മാസങ്ങളായി ഈ പ്രദേശങ്ങളില്‍ കാട്ടാന ആക്രമണം രൂക്ഷമാണ്. ആന പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. അഞ്ച് മണിക്കൂർ ഇടവേളയിലാണ് രണ്ട് കാട്ടാന ആക്രമണം ഉണ്ടായത്. കേരള അതിർത്തിയില്‍ നിന്ന് 15 കിലോമീറ്റർ അപ്പുറത്താണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്.