കാസര്‍കോട്: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളില്‍ വന്യ മൃഗങ്ങളും വകുപ്പ് മന്ത്രിയും ഒരുപോലെ ഉത്തരവാദികളെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.അട്ടര്‍വേസ്റ്റായ വനം മന്ത്രിയെ മ്യൂസിയത്തില്‍ പ്രതിഷ്ഠിക്കണമെന്നും മാങ്കൂട്ടത്തില്‍ പരിഹസിച്ചു. വനം മന്ത്രി രാജിവെക്കും വരെ യൂത്ത് കോണ്‍ഗ്രസ് വഴിയില്‍ തടയും. ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല മന്ത്രിയുടെ ആഢംബരം. വയനാട്ടില്‍ നടക്കുന്ന പ്രതിഷേധം മനുഷ്യന് ജീവിക്കാനുള്ള പോരാട്ടമാണ്. ജില്ലയിലേക്ക് തിരിഞ്ഞു നോക്കാന്‍ വനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.
കൊല്ലുന്നത് കാട്ടാനയും കടുവയും ആണെങ്കില്‍ കൊലപാതകത്തിന് കാരണക്കാരന്‍ വനം മന്ത്രിയാണ്. മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. വന്യ മൃഗങ്ങളുടെ ബുദ്ധിയെങ്കിലും മുഖ്യമന്ത്രിക്ക് ഉണ്ടാകണം. അടിയന്തരഘട്ടത്തില്‍ വിളിക്കേണ്ടതാണ് യോഗം. വനം മന്ത്രിയെ പുറത്താക്കാനുള്ള ഇടപെടലാണ് മുഖ്യമന്ത്രി നടത്തേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.