വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്കായി 13 കോടികൂടി അനുവദിച്ചു: കെ എന്‍ ബാലഗോപാല്‍

Breaking Kerala

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്കുള്ള ആശ്വാസ വിതരണത്തിനായി 13 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.കോട്ടയം, പാലക്കാട്, കൊല്ലം, കണ്ണൂര്‍ ഉള്‍പ്പെടെ ജില്ലകളില്‍നിന്നുള്ള ആവശ്യപ്രകാരം അധിക വിഹിതമായാണ് കൂടുതല്‍ തുക നല്‍കിയത്.

വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാര വിതരണം, വന്യജീവി രക്ഷാപ്രവര്‍ത്തനങ്ങള്‍, ആദിവാസികള്‍ക്കും വാച്ചര്‍മാര്‍ക്കും ഇന്‍ഷ്വറന്‍സ്, മൃഗ സംഘര്‍ഷ ലഘൂകരണ മാര്‍ഗങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി നേരത്തെ 19.9 കോടി രൂപ നല്‍കിയിരുന്നു. ഈവര്‍ഷം ആകെ 32.9 കോടി രൂപയാണ് അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *