പെരുവ: ഞായറാഴ്ച വൈകുന്നേരം മുളക്കുളത്തുണ്ടായ ചുഴലിക്കാറ്റിൽ ഒടിഞ്ഞ് വീണ മരങ്ങൾ നാല് യൂണിറ്റ് അഗ്നിശമന സേന മണിക്കൂറുകൾ പരിശ്രമിച്ച് വെട്ടിമാറ്റി. കടുത്തുരുത്തിയിൽ നിന്നും, പിറവത്ത് നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങളാണ് മരങ്ങൾ വെട്ടിമാറ്റിയത്. മണ്ണുക്കുന്ന്- മുളക്കുളം, താന്നിമറ്റം, ചളുവേലി, കണ്ണംകേരിക്കുന്ന് തുടങ്ങിയ റോഡുകൾ മരം വീണും, വൈദ്യുതി തൂണുകൾ ഒടിഞ്ഞ് വീണും ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇന്നലെ രാവിലെ ഏഴിന് ആരംഭിച്ച് ഉച്ചക്ക് ഒന്നോടെയാണ് മരങ്ങൾ വെട്ടി നീക്കി ഗതാഗതം പുനരാരംഭിച്ചത്.
കടുത്തുരുത്തിയിൽ നിന്നും സീനിയർ ഫയർ ഓഫീസർമാരായ വി.കെ.ജയകുമാർ, രാജു സേവ്യർ, അസിസ്റ്റൻ്റ് ഓഫീസർ സാമ്പു എസ്, ഫയർമാൻമാരായ ടിജോ ജോസ്, കൃഷണദാസ്, സുനൂപ്, പ്രവീൺ, വിനോദ്, ദിദീഷ്, ഗോപാലകൃഷണൻ, മനോഹരൻ, രാജീവ് തുടങ്ങിയവരും നാട്ടുകാരും ചേർന്നാണ് മരങ്ങൾ വെട്ടിമാറ്റിയത്.