ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റഫോം ആണ് വാട്ട്‌സ്ആപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്ട്‌സ്ആപ്പ് ഓരോ ദിവസവും പുതിയ ഫീച്ചറുകൾ ഉപയോക്താക്കൾക്കായി ഒരുക്കുന്നുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലെ സമാനമായ ഫീച്ചർ വാട്ട്‌സ്ആപ്പിലും എത്തുന്നു. സ്റ്റാറ്റസ് വയ്ക്കുമ്ബോള്‍ മെൻഷൻ ചെയ്യാനുള്ള ഫീച്ചറാണ് വാട്‌സ്‌ആപ്പ് പുതുതായി അവതരിപ്പിക്കാൻ പോകുന്നത്. ഇത് സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകള്‍ വന്നെങ്കിലും ഉടൻ തന്നെ അവതരിപ്പിക്കും.
നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള ആളുകളെ ടാഗ് ചെയ്യാൻ ഈ ഫീച്ചർ നിങ്ങളെ അനുവദിക്കുന്നു. കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരെ ടാഗ് ചെയ്യാൻ ഈ ഫീച്ചറിലൂടെ കഴിയും. ആരെയാണോ ടാഗ് ചെയ്യുന്നത് അവർക്ക് അതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യും
നിലവിൽ വാട്ട്‌സ്ആപ്പിൽ അത്തരമൊരു ഓപ്ഷൻ ഇല്ല. വീഡിയോയോ ചിത്രങ്ങളോ വോയിസോ മറ്റെന്തെങ്കിലുമോ സ്റ്റാറ്റസായി ഇടാം എന്ന് മാത്രം. എന്നാൽ ടാഗ് ഫീച്ചർ ഉപയോഗിച്ച് പ്രിയപ്പെട്ടവർക്ക് സ്റ്റാറ്റസ് എളുപ്പത്തിൽ വായിക്കാനാകും. ടാഗ് ചെയ്‌തിരിക്കുന്നവർക്ക് പങ്കിടാനുള്ള ഓപ്ഷനും ലഭിക്കും. നിങ്ങൾക്ക് ഇതുപോലെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പരാമർശിക്കാനും പങ്കിടാനും കഴിയും. വാട്‌സ്ആപ്പിലും അതുതന്നെയാണ് കൊണ്ടുവരുന്നത്.
എന്നാല്‍ ടാഗ് ഫീച്ചർ വരുന്നതോടെ പ്രിയപ്പെട്ടവർക്ക് എളുപ്പത്തില്‍ സ്റ്റാറ്റസ് വായിക്കാൻ പറ്റും. ആരെയാണോ ടാഗ് ചെയ്യുന്നത്, അയാള്‍ക്ക് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. പരീക്ഷണത്തിന്റെ ഭാഗമായാണ് ഈ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. വൈകാതെ എല്ലാവരിലും എത്തും. അതേസമയം, മെറ്റാ എഐയ്‌ക്കായി, വാട്ട്‌സ്ആപ്പ് വിവിധ വോയ്‌സ് ഓപ്ഷനുകളും നടപ്പിലാക്കാൻ പോകുന്നു. ഇതുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുകയാണ്.