വാട്ട്സാപ്പ് ചാറ്റുകൾ കൂടുതൽ സുതാര്യമാക്കാന്‍ ഒരുങ്ങി മെറ്റ

Global Technology

വാട്ട്സാപ്പ് ചാറ്റുകൾ സുരക്ഷിതമാക്കാനായി പുതിയ രഹസ്യ കോഡ് പരീക്ഷിക്കുകയാണ് മെറ്റയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് ഉപയോക്താക്കളെ അവരുടെ പ്രൊട്ടക്ട് ചാറ്റ് ഫോൾഡറിന് ഇഷ്ടപ്പെട്ട പാസ്‌വേഡ് തിരഞ്ഞെടുക്കാൻ അനുവദിക്കും. വൈകാതെ വാട്ട്സാപ്പ് ബീറ്റയിൽ ഈ ഫീച്ചർ ലഭ്യമാകും.ഉടനെ തന്നെ എല്ലാ വാട്ട്സാപ്പുകളിലും ഈ ഫീച്ചറിലും ലഭ്യമാക്കിയേക്കും. സെൻസീറ്റിവ് സംഭാഷണങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതാണ് ഈ ഫീച്ചർ. ആപ്പിന്റെ സെർച്ച് ബാറിൽ നിന്ന് ഉപയോക്താക്കൾക്ക് അവരുടെ ലോക്ക് ചെയ്ത ചാറ്റുകൾ ആക്‌സസ് ചെയ്യാൻ രഹസ്യ കോഡ് നൽകുകയാണ് ചെയ്യുക.

ഒരു രഹസ്യ കോഡ് കോൺഫിഗർ ചെയ്യുന്നത് ഉപയോക്താക്കൾക്ക് കമ്പാനിയൻ ഉപകരണങ്ങളിൽ നിന്നും ചാറ്റുകൾ ലോക്ക് ചെയ്യാൻ സഹായകമാകും. പെട്ടെന്നുള്ള ആക്‌സസിനായി വാട്ട്‌സാപ്പ് ഒരു വാക്കോ ലളിതമായ ഇമോജിയോ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും രഹസ്യ കോഡ് മാറ്റാനോ നീക്കം ചെയ്യാനോ കഴിയും.

ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായാണ് ഫീച്ചർ അവതരിപ്പിച്ചത്.പാസ്‌കോഡ്, ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫെയ്‌സ് അൺലോക്ക് ഓപ്‌ഷനുകൾ ഉപയോഗിച്ച് ലോക്ക് ചെയ്‌ത അവരുടെ മെസെജുകൾ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കാൻ അനുവദിക്കുന്നു. സംഭാഷണങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനായി ലോക്ക് ചെയ്‌ത ചാറ്റ് ത്രെഡുകളെ ഈ ഫീച്ചർ മറ്റൊരു ഫോൾഡറിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *