കൊല്‍ക്കത്ത: മൂടല്‍ മഞ്ഞ് പശ്ചിമ ബംഗാളില്‍ 400 തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബോട്ട് നദിയില്‍ കുടുങ്ങി. 175 തീര്‍ത്ഥാടകരെ കോസ്റ്റ് ഗാര്‍ഡ് കരക്കെത്തിച്ചു.രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഗംഗാസാഗര്‍ തീര്‍ത്ഥാടന കേന്ദ്രത്തിന സമീപം കക്ദ്വീപ് മേഖലയിലാണ് തീര്‍ത്ഥാടകര്‍ കുടുങ്ങിയത്. മൂടല്‍ മഞ്ഞ് കാരണം കാഴ്ചാ പരിധി കുറഞ്ഞതാണ് ഫെറി ബോട്ട് നദിയില്‍ കുടുങ്ങാന്‍ കാരണം.
എല്ലാ വര്‍ഷവും മകര സംക്രാന്തിക്ക് ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഇവിടേക്ക് എത്തുന്നത്.
കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന മഹോത്സവമായാണ് ഇവിടെ മകര സംക്രാന്തി ആഘോഷിക്കുന്നത്.മകര സംക്രാന്തി തീര്‍ത്ഥാടനത്തിനാണ് ഗംഗാസാഗറിലേക്ക് നിരവധി വിശ്വാസികളെത്തിയത്. ഹല്‍ദിയ വ്യവസായ പോര്‍ട്ടില്‍ നിന്നാണ് കോസ്റ്റ് ഗാര്‍ഡിന്റെ രക്ഷാ ബോട്ടുകളെത്തിയത്. പശ്ചിമ ബംഗാളിലെ ദക്ഷിണ ഭാഗത്താണ് പാര്‍ഗനാസ് ജില്ലയിലാണ് കക്ദ്വീപ്. ഗംഗ നദിയുടെ ഡെല്‍റ്റ മേഖലയാണ് ഈ ദ്വീപ്.