കല്യാണ ചടങ്ങുകളില്‍ മാലിന്യ സംസ്കരണ ഫീസ്

Kerala

തിരുവനന്തപുരം: നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടി, വിവാഹം എന്നിവ നടത്താൻ ഇനി തദ്ദേശസ്ഥാപനങ്ങൾക്ക് മാലിന്യസംസ്‌കരണ ഫീസ് അടയ്ക്കണം. രാഷ്ട്രീയ പാർട്ടിക്കും ബാധകമാണ്. ഫീസ് നിരക്ക് തദ്ദേശ സ്ഥാപനം തീരുമാനിക്കും. മൂന്ന് ദിവസം മുൻപ് പരിപാടിയുടെ വിവരം അറിയിക്കണം. തദ്ദേശ സ്ഥാപനം ചുമതലപ്പെടുത്തിയ ഏജൻസി മാലിന്യം ശേഖരിക്കും. ഇത് മാലിന്യസംസ്കരണ കേന്ദ്രങ്ങളിലെത്തിച്ച് കമ്പോസ്റ്റാക്കും. വലിയ മാലിന്യ ഉല്പാദകരുടെ നിയമലംഘനം പിടികൂടാൻ ഈമാസം പരിശോധന നടത്തും. ഓഡിറ്റോറിയങ്ങൾ, ആശുപത്രികൾ, വ്യാപാര സമുച്ചയങ്ങൾ എന്നിവിടങ്ങളിലാവും പരിശോധന. സംസ്കരണ സംവിധാനം ഒരുക്കാത്ത ഫ്ലാറ്റ് ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും. നവംബറിന് ശേഷം മാലിന്യം പൊതുസ്ഥലത്തും ജലാശയങ്ങളിലും തള്ളിയാൽ പിഴ ചുമത്തും.

Leave a Reply

Your email address will not be published. Required fields are marked *