25-ൽ അധികം എസ്എഫ്ഐ നേതാക്കൾ ചേർന്ന് വിദ്യാർത്ഥിയെ പരസ്യവിചാരണ നടത്തി മർദ്ദിച്ച് അവശനാക്കി

Uncategorized

പയ്യോളി : എസ്.എഫ്.ഐയുടെ ഗുണ്ടായിസങ്ങൾ ഓരോന്നായി പുറത്തുവരികയാണ്. കൊയിലാണ്ടി കൊല്ലം ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം ആർട്സ് ആൻഡ്‌ സയൻസ് കോളേജിലെ ബി.എസ്‌സി. കെമിസ്ട്രി രണ്ടാംവർഷ വിദ്യാർഥി സി.ആർ. അമലാണ് ഒരുസംഘം എസ്.എഫ്.ഐ. പ്രവർത്തകരുടെ വിചാരണയ്ക്കും മർദനത്തിനും ഇരയായത്.

മർദനത്തിൽ പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിലെത്തിയപ്പോൾ കൃത്യം നടത്തിയവർ ഇടപെട്ട് അത് അപകടസംഭവമാക്കി മാറ്റുകയായിരുന്നു. അമലിന്റെ തലയ്ക്കും മൂക്കിനും മുഖത്തും കൈമുഷ്ടി ചുരുട്ടി തുടരെ തുടരെ ആഞ്ഞ് കുത്തുകയായിരുന്നു. മൂക്കിൽനിന്ന് ചോരയൊലിച്ചപ്പോൾ മുഖംതാഴ്ത്തിനിന്ന വിദ്യാർത്ഥിയെ അതിനും സമ്മതിച്ചില്ലെന്നുപറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *