വയനാട്ടിൽ വീണ്ടും റേഡിയോ കോളർ ഘടിപ്പിച്ച ആന

Breaking Kerala

കൽപ്പറ്റ: കഴിഞ്ഞ ദിവസമാണ് വയനാട്ടിൽ റേഡിയോ കോളർ ഘടിപ്പിച്ച തണ്ണീർ കൊമ്പൻ ഇറങ്ങുകയും പിന്നാലെ ചരിയുകയും ചെയ്തത്. തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.ഇതിന് പിന്നാലെ വയനാട്ടിൽ വീണ്ടും വീണ്ടും റേഡിയോ കോളർ ഘടിപ്പിച്ച ആന എത്തിയെന്ന റിപ്പോർട്ട് വരുകയാണ്.കൊയിലേരി താന്നിക്കൽ മേഖലയിലാണ് കാട്ടാനയെ കണ്ടത്. ക്ഷീര കർഷകരാണ് കാട്ടാനയെ കണ്ടത്.ആന എത്തിയത് കൂടൽ കടവ് വനമേഖലയിൽ നിന്നാണ്. കർണാടക പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വനത്തിൽ വിട്ടയച്ച കാട്ടാനയെയാണ് താന്നിക്കൽ മേഖലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *