മാനന്തവാടി: വയനാട്ടില്‍ വനംവാച്ചര്‍ക്ക് നേരെ വന്യജീവി ആക്രമണം. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ താല്‍ക്കാലിക വാച്ചര്‍ വെങ്കിട്ട ദാസിനെയാണ് വന്യജീവി ആക്രമിച്ചത്. ഇന്ന് രാത്രി എട്ടേ മുക്കാലോടെ അരണപ്പാറ ഭാഗത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്കിട്ടദാസിനെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ വൈകിയെന്നാരോപിച്ച് ആശുപത്രിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
വയനാട്ടില്‍ വനംവാച്ചര്‍ക്ക് നേരെ വന്യജീവി ആക്രമണം
