വയനാട് മെമ്മോറാംണ്ടം സംബന്ധിച്ച വ്യാജവാർത്തക്കെതിരെ സർക്കാർ നിയമനടപടിയിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാദ്യമായ എല്ലാ മാധ്യമങ്ങൾ ഇത്തരത്തിലുള്ള എല്ലാ കഥകൾ പ്രചരിപ്പിക്കുന്നത്. സർക്കാരിനെതിരെ മാത്രമല്ല തങ്ങൾക്ക് ഹിതകരമല്ലാത്ത വ്യക്തികൾക്കെതിരെയും ഇത്തരം പ്രചരണങ്ങൾ നടത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കെവിൻ കേസ്, ഓമനക്കുട്ടന്റെ വിഷയം, വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം, എകെജി സെന്റർ ആക്രമണ കേസ്, ലോക കേരള സഭ ഓർമ്മിപ്പിച്ച് വ്യാജവാർത്തയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സംസാരിച്ചു.
മാധ്യമപ്രവർത്തനത്തിന്റെ മാനം മാറുകയാണ്. കേരളത്തിനെ തകർക്കുന്നതിന് ചില മാധ്യമങ്ങൾ ഭാഗമാകുന്നു. ഏതു വാർത്തയെയും വടിതരിച്ചു വിടാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. ഇവിടെയൊരു നാടിനെയാണ് ആക്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയും വലിയതോതിൽ പ്രചരണം നടക്കുന്നു. അത്തരം പ്രചരണം നടത്തുന്നവർ അതിൻറെ ആനുകൂല്യം നേടാനുള്ള ഹതഭാഗ്യരെ ഓർത്ത് പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.