വയനാട് : പനവല്ലിയില്‍ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. പാലക്കല്‍ രാജുവിൻ്റെ വീടിന് മുന്നില്‍ അരമണിക്കൂറോളം ആന ഭീതി പടർത്തി.ഇന്ന് പുലർച്ചയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലുകള്‍ ആന തകർത്തു. രാവിലെ നാല് മണിയോടെ വീടിന്റെ മുറ്റത്തെത്തിയ ആന ജനല്‍ ചില്ലുകള്‍ കൊമ്ബുകൊണ്ട് തകർത്തു.മുൻ വശത്തെ മുറിയില്‍ ഉറങ്ങുകയിരുന്നു രാജു അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ശാരീരിക ബുദ്ധിമുട്ടുള്ള രാജു ഉണർന്നു ലൈറ്റ് ഇട്ടപ്പോള്‍ ആന പതിയെ പിന്മാറുകയായിരുന്നു. മുറ്റത്തെ ആട്ടിൻകൂട് തട്ടി നീക്കുകയും പറമ്ബിലെ വാഴപറിച്ച് മുറ്റത്തിട്ട് തിന്നുകയും ചെയ്തിട്ടുണ്ട്. മുൻപും പ്രദേശത്ത് വീടുകള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായിട്ടുണ്ട്. വീട്ടുമുറ്റത്തു കൂടി നിരന്തരമുള്ള ആനയുടെ വരവില്‍ ആശങ്കയിലാണ് നാട്ടുകാർ. വനമേഖലയില്‍ കാര്യക്ഷമമയ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.