കോഴിക്കോട്: വയനാട്ടിലുണ്ടായ പ്രതിഷേധം സ്വാഭാവികമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിൽ വനം വകുപ്പിനെയല്ലേ പ്രതികൂട്ടിൽ കയറ്റാനാകൂ.
സ്വാഭാവിക പ്രതികരണമാണ്. പ്രതികരണങ്ങൾ മനസ്സിലാക്കി ഫലപ്രദമായ നടപടി സ്വീകരിക്കുകയെന്നതാണ് സർക്കാർ ചെയ്യേണ്ടത്.
പ്രതിഷേധം ന്യായമാണ്. എന്നാൽ അക്രമാസക്തമാവുമ്പോൾ കൂടുതൽ സങ്കീർണ്ണതകളിലേക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കി.തന്നെ തടയാൻ പാടില്ലെന്ന് പറയാനാകില്ല. അത് പ്രതിഷേധത്തിന്റെ ഭാഗമാണ്. ഒരു മന്ത്രി മാത്രം വിചാരിച്ചാൽ പ്രശ്‌നം തീരില്ല. കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ പ്രശ്‌ന പരിഹാരമാകൂവെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ തലത്തിലുള്ളവരുടെയും യോഗം വിളിച്ച് ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഈ നിർദേശങ്ങൾ വയനാട്ടിലെ ജനപ്രതിനിധികളുമായി ചർച്ച ചെയ്യുന്നതിനായി മൂന്നംഗ മന്ത്രിതല സമിതിയെ നിയോഗിച്ചതെന്ന് മന്ത്രി പറഞ്ഞു.
വയനാട്ടിലെ ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമെന്ന് വനം മന്ത്രി
