സുൽത്താൻ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വനം മന്ത്രി എകെ ശശീന്ദ്രൻ. മാനന്തവാടി നഗരസഭയിലെ കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടൻകൊല്ലി മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തരയോഗം ചേരുമെന്ന് മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കർണാടക വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടതായും പ്രദേശത്ത് ജനക്കൂട്ടം തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.വന്യജീവികളുടെ നിരന്തരമായ ആക്രമണത്തിന് വിധേയരായി അവിടത്തെ മനുഷ്യർ കൊല്ലപ്പെടുകയും കൃഷി നശിക്കുകയും ചെയ്‌തു കൊണ്ടിരിക്കുകയാണ്.വനം വകുപ്പ് സാധ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നത് വസ്‌തുതതയാണ്. ഈ പശ്ചാത്തലത്തിൽ കുടുതൽ പി സ്വീകരിക്കാൻ ആവശ്യമായ ദശം നൽകിയതായി മന്ത്രി പറഞ്ഞു.