വയനാട് ചുള്ളിയോട് പൊന്നംകൊല്ലിയില്‍ രണ്ടിടത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അജ്ഞാതര്‍ കത്തിച്ചു.പൊന്നംകൊല്ലി സ്വദേശി അഖിലിന്റെ ബൈക്കും കാറും,അയല്‍വാസിയുടെ സ്കൂട്ടറുമാണ് അഗ്നിക്ക് ഇരയാക്കിയത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.
വീട്ടുമുറ്റത്ത് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അഖില്‍ എഴുന്നേറ്റു നോക്കിയപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കണ്ടത്. വീട്ടുമുറ്റത്ത് തീഗോളം പോലെ നിന്നു കത്തുന്ന ബൈക്കും കാറുമാണ് അഖില്‍ കാണുന്നത്. ഉടനെ തന്നെ വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചു. ഫയര്‍ഫോഴ്സെത്തി തീ അണക്കവേയാണ് അയല്‍വാസി ബെന്നിയുടെ വീട്ടിലെ സ്കൂട്ടറും കത്തുന്നത് കണ്ടത്. ഫയര്‍ഫോഴ്സെത്തി സ്കൂട്ടറിലെ തീയുമണച്ചു.
വിവരമറിഞ്ഞ് അമ്ബലവയല്‍ പൊലീസും സ്ഥലത്തെത്തി. സമീപത്തെ ഒരു കടയ്ക്കും തീ വെച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്നോ, ആരാണ് ചെയ്തതെന്നോ ഇതുവരെ വ്യക്തമല്ല. അമ്ബലവയല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അഖിലിന്റെയും ബെന്നിയുടേയും പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.