താനെ: മഹാരാഷ്ട്രയിൽ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വാച്ച്മാനെതിരെ കേസ്. 30 കാരനായ വാച്ച്മാനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭിവണ്ടി നഗരത്തിലാണ് സംഭവം. സെക്ഷൻ 377 പ്രകാരമാണ് ഫ്ലാറ്റിൽ ജോലി ചെയ്യുന്ന വാച്ച്മാനെതിരെ കേസെടുത്തിരിക്കുന്നത്. സൊസൈറ്റിയിലെ ഒരു അംഗമാണ് പരാതി നൽകിയത്.
ഒക്‌ടോബർ അഞ്ചിന് രാത്രി ഒരു സ്‌കൂളിലെ സെക്യൂരിറ്റി ക്യാബിനിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.