മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി

Kerala

കൊച്ചി: മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനമുണ്ടെങ്കില്‍ മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്ക് എത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിന് സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ മാത്രം പോര. സമൂഹത്തിന്റെ കൂട്ടായ ശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലയില്‍ ഉള്ളവരും ഒരേ മനസോടെ കൈകോര്‍ത്ത് മാലിന്യ നിര്‍മാര്‍ജ്ജനം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *