കൊച്ചി: വാളയാർ പീഡനകേസിലെ പ്രതി കുട്ടി മധുവിനെ ആലുവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എടയാർ സിങ്കിലെ ജീവനക്കാരൻ നിയാസിനെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇയാൾ മധുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് അറിയിച്ചു.
മധുവിൻ്റേത് ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശരീരത്തിൽ മർദനമേറ്റിട്ടില്ല. തൂങ്ങിമരണം തന്നെയെന്നാണ് പോസ്റ്റ് മാർട്ടം റിപ്പോർട്ട്. ജോലി സ്ഥലത്ത് മോഷണം നടത്തിയതിന് മധുവിനെ തടങ്കലിൽ വച്ചിരുന്നു. കേസിൽ കുടുക്കുമെന്ന് മാനേജർ നിയാസ് ഭീഷണിപ്പെടുത്തി. മാനസിക വിഭ്രാന്തിയിൽ മധു ആത്മഹത്യ ചെയ്തതതാണെന്നും പൊലീസ് അറിയിച്ചു.