വൈപ്പിൻ :വടക്കേക്കര ഗ്രാമപഞ്ചായത്ത് 2022-23 SSLC, PLUS 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യഭ്യാസ പുരസ്ക്കാര വിതരണം നടത്തി.തുരുത്തിപ്പുറം ദുരിതാശ്വാസ അഭയകേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങ് സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് പ്രമോദ് മാല്യങ്കര ഉദ്ഘാടനം നിർവ്വഹിച്ചു .ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു .
വൈസ് പ്രസിഡൻ്റ് വി എസ് സന്തോഷ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ രത്നൻ ,വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മിനി വർഗ്ഗീസ് ,ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ലൈജു ജോസഫ്, വാർഡ് മെമ്പർമാരായ പി കെ ഉണ്ണികൃഷ്ണൻ ,ശ്രീദേവി സനോജ്, നിതിൻ കെ ടി ,സുമ ശ്രീനിവാസൻ ,നിഖിത ജോബി ,മിനി ഉദയൻ ,മായദേവി, ജിൽജോ പി ജി എന്നിവർ സംസാരിച്ചു .
മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകി
