തിരുവനന്തപുരം: കേരളത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ഗവർണർ മത്സരിക്കണമെന്ന വൃന്ദ കാരാട്ടിന്റെ പരാമർശത്തിന് മറുപടി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
എന്നെങ്കിലും അവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ? എന്നായിരുന്നു വൃന്ദ കാരാട്ടിനുള്ള ഗവർണറുടെ മറുപടി.
ഇത്തരം കാര്യങ്ങൾ താൻ പ്രോത്സാഹിപ്പിക്കുന്നില്ല. താൻ ചെയ്യുന്നത് നിയമപരമായ ചുമതലയാണ്.
വൃന്ദയുടെ പരാമർശം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.
വൃന്ദ കാരാട്ടിന്റെ പരാമർശത്തിന് മറുപടി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
