തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു

Breaking Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കി പ്രസിദ്ധീകരിച്ചു. തദ്ദേശ വോട്ടർ പട്ടികയിൽ 2.685 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 1.27 കോടി പുരുഷന്മാരും 1.41 കോടി സ്ത്രീകളും 238 ട്രാൻസ്ജെൻഡർമാരുമാണ് ഉള്ളത്. അനർഹരായ 8.76 ലക്ഷം പേരെ ഒഴിവാക്കിയും പുതിയതായി പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57640 പേരെ ഉൾപ്പെടുത്തിയുമാണ് അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയത്.

പുതിയ വോട്ടർമാരിൽ 27,374 പുരുഷൻമാരും 30,266 സ്ത്രീകളുമാണുള്ളത്. 2023 ജനുവരി 1 യോഗ്യത തീയതി നിശ്ചയിച്ചാണ് പട്ടിക പുതുക്കിയത്. സംക്ഷിപ്ത പുതുക്കലിനായി കരട് വോട്ടർ പട്ടിക സെപ്റ്റംബർ 8ന് പ്രസിദ്ധീകരിച്ചിരുന്നു. 2020 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കുന്നത് ആദ്യമായാണ്.

Leave a Reply

Your email address will not be published. Required fields are marked *