തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മേയ് മാസത്തോടെ തുറന്ന് നൽകുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് വേണ്ട സൗകര്യങ്ങൾ വിഴിഞ്ഞത്തുണ്ട്. വിഴിഞ്ഞത്തെ പാരിസ്ഥിതിക പ്രത്യേകതകൾ ഗുണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷൈൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ 15ൽ നിന്ന് അവസാനത്തെ ക്രയിൻ ഇറക്കാൻ ശ്രമം തുടരുകയാണ്.