വിഴിഞ്ഞത്ത് വിദ്യാർത്ഥി മരിക്കാനിടയായ സംഭവം: യൂത്ത്കോൺഗ്രസ് പ്രതിഷേധം

Uncategorized

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കൊണ്ടുപോയ ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ​ഗുരുതരമായി പരുക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. വിഴിഞ്ഞം പോർട്ട് ​ഗേറ്റ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തർ ഉപരോധിക്കുന്നു. തുറമുഖത്തിനകത്തേക്ക് കടക്കാൻ യൂത്ത് കോൺ​ഗ്രസ് ശ്രമിച്ചു.

പൊലീസും പ്രവർത്തരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ​ഗേറ്റ് തള്ളിക്കടന്ന് അകത്തേക്ക് കയറി. തുറമുഖത്തിന്റെ ​ഗേറ്റ് തള്ളിക്കടന്ന് അകത്തേക്ക് കയറി. പ്രവർത്തകർ ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ടിപ്പർ ലോറികൾ പകൽ ഓടരുതെന്ന് പ്രതിഷേധക്കാർ പറയുന്നു. മന്ത്രിയും കളക്ടറും വരണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *