തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഷെന്‍ഹുവായ്ക്ക് ഇന്ന് ഔദ്യോഗിക സ്വീകരണം. Bഇന്ന് വൈകിട്ട് നാലുമണിക്കാണ് ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാളും ചേർന്ന് ചൈനയിൽ നിന്നും വിഴിഞ്ഞത്തെത്തിയ ഷെൽ ഹുവ 15 എന്ന കപ്പലിനെ തീരത്തേക്ക് സ്വീകരിക്കും. ഒപ്പം വർണ്ണാഭമായ വാട്ടർ സല്യൂട്ടും.
വിഴിഞ്ഞത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ മൂന്ന് ക്രെയിനുകളുമായാണ് ഷെൻ ഹുവ 15 വിഴിഞ്ഞത്ത് എത്തിച്ചത്. 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളി നില്‍ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട് ഷോര്‍ ക്രെയിനുമാണ് കപ്പലില്‍ വിഴിഞ്ഞത്ത് എത്തിച്ചത്. കപ്പലിന്റെ ഔദ്യോഗിക സ്വീകരണത്തെ തുടർന്ന് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യും. 8000 ത്തോളം പേർക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുക. കർശന സുരക്ഷയാണ് തുറമുഖത്തിന് അകത്തും പുറത്തും