500ാം ഏകദിനത്തിൽ റെക്കോഡുകളുമായി വിരാട് കോഹ്ലി

Sports

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ താരമായി വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസിനെ പിന്തള്ളിയാണ് കോഹ്ലി ആദ്യ അഞ്ചിലെത്തിയത്.
പോർട്ട് ഓഫ് സ്‌പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിലാണ് ഈ നേട്ടം കൈവരിച്ചത്. 161 പന്തിൽ 87 റൺസുമായി കോഹ്ലി പുറത്താകാതെ ക്രീസിലുണ്ട്. നിലവിൽ 500 മത്സരങ്ങളിൽ നിന്ന് 53.67 ശരാശരിയിൽ 25,548 റൺസാണ് കോഹ്ലി നേടിയത്. 559 ഇന്നിംഗ്‌സുകളിൽ നിന്ന് 75 സെഞ്ച്വറികളും 132 അർധ സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്.652 മത്സരങ്ങളിൽ നിന്ന് 25,957 റൺസ് നേടിയ ശ്രീലങ്കയുടെ മഹേല ജയവർധനെയാണ് നാലാം സ്ഥാനത്ത്.

560 മത്സരങ്ങളിൽ നിന്ന് 27,483 റൺസ് നേടിയ റിക്കിപോണ്ടിംഗാണ് മൂന്നാമത്. ശ്രീലങ്കയുടെ കുമാർ സംഗക്കാരയാണ് പട്ടികയിൽ രണ്ടാമത്. 594 മത്സരങ്ങളിൽ നിന്ന് 28,016 റൺസാണ് സംഗ നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ തന്നെയാണ്. 664 മത്സരങ്ങളിൽ നിന്ന് 34,357 റൺസാണ് ഇന്ത്യൻ ഇതിഹാസത്തിന്റെ പേരിലുള്ളത്.വിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വ്യക്തിഗത സ്‌കോർ 32 റൺസിലെത്തിയപ്പോൾ വിരാട് കൊഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമെന്ന നേട്ടത്തിലെത്തി. 8586 റൺസ് നേടിയിരുന്ന വിരേന്ദർ സെവാഗിനെ മറികടന്നാണ് വിരാട് അഞ്ചാമതെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *