ഗുരുവായൂർ: ഹെല്‍മെറ്റില്‍ വിഷ പാമ്പുമായി മണിക്കൂറുകളോളം യാത്ര ചെയ്ത യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൃശൂർ ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ജിന്‍റോയുടെ ഹെല്‍മറ്റിലാണ് കഴിഞ്ഞ ദിവസം അണലിയുടെ കുഞ്ഞ് കയറിയത്. എന്നാൽ പാമ്പിനെ കാണാതിരുന്ന ജിന്റോ ഹെല്‍മറ്റ് ധരിച്ച് കുറെ ദൂരംയാത്ര ചെയ്തു. തിരികെ വന്ന് സുഹൃത്തുക്കളുമായി കോട്ടപ്പടിയില്‍ വച്ച് ബൈക്കിലിരുന്ന് സുഹൃത്തുക്കളുമായി സംസാരിച്ചത്തിനു ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.
തുടർന്ന് വീട്ടിൽ വെച്ച് ഹെല്‍മറ്റ് തലയില്‍ നിന്ന് ഊരുമ്പോഴാണ് അണലി കുഞ്ഞ് നിലത്ത് വീണത്. പാമ്പിനെ കണ്ട് ഭയന്ന യുവാവ് ഛര്‍ദ്ദിക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. ഉടൻ തന്നെ ഇയാളെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിലെത്തിച്ച് പരിശോധിച്ചു. എന്നാൽ രക്ത പരിശോധന അടക്കം നടത്തിയതില്‍ നിന്ന് ജിന്‍റോയ്ക്ക് പാമ്പ് കടിയേറ്റിട്ടില്ലെന്ന് വ്യക്തമായി. ഹെല്‍മറ്റില്‍ അണലിക്കുഞ്ഞ് കയറി കൂടിയത് എങ്ങനെയാണെന്നത് വ്യക്തമല്ല. സമാന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.