കടമ്പനാട് ആത്മഹത്യ ചെയ്ത വില്ലേജ് ഓഫീസര്‍ മനോജിന്റെ കുടുംബാംഗങ്ങളെ കളക്ടര്‍ സന്ദര്‍ശിച്ചു

Kerala

പത്തനംതിട്ട: അടൂർ കടമ്ബനാട് ആത്മഹത്യ ചെയ്ത വില്ലേജ് ഓഫീസർ മനോജിന്റെ വീട്ടില്‍ സന്ദർശനം നടത്തി പത്തനംതിട്ട ജില്ലാ കളക്ടർ.മനോജിന്റെ ഭാര്യയോടും ബന്ധുക്കളോടും കലക്ടർ വിവരങ്ങള്‍ തേടി.

മനോജിന്റെ മരണത്തില്‍ ആർഡിഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു കളക്ടറുടെ സന്ദർശനം. ഇന്നലെ മറ്റ് വില്ലേജ് ഓഫീസർമാർ ജില്ലാ കളക്ടർക്ക് പരാതി നല്‍കിയിരുന്നു.

ആർഡിഒയുടെ റിപ്പോർട്ടും കുടുംബാംഗങ്ങള്‍ പറഞ്ഞ കാര്യങ്ങളും ചേർത്താവും ലാൻഡ് റവന്യൂ കമ്മീഷണർക്കും സർക്കാരിനും റിപ്പോർട്ട് കൈമാറുക.

Leave a Reply

Your email address will not be published. Required fields are marked *