വില്ലേജ് ഓഫിസര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

അടൂര്‍: കടമ്ബനാട് വില്ലേജ് ഓഫിസര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പള്ളിക്കല്‍ പയ്യനല്ലൂര്‍ ഇളംപള്ളില്‍ കൊച്ചുതുണ്ടില്‍ കുഞ്ഞുകുഞ്ഞിന്റെ മകന്‍ മനോജാണ് (42) മരിച്ചത്.ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം.

തിങ്കളാഴ്ച രാവിലെ 10നാണ് മനോജിനെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വീട്ടുകാര്‍ തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ശൂരനാട് എല്‍.പിസ്‌കൂളില്‍ അധ്യാപികയായ ഭാര്യ സ്‌കൂളിലേക്ക് പോയ ശേഷമാണ് മനോജ് ജീവനൊടുക്കിയത്. ഭാര്യക്കും മകള്‍ക്കും ഭാര്യാപിതാവിനും അനിയത്തിക്കുമൊപ്പമാണ് മനോജ് താമസിച്ചിരുന്നത്.

ഇതിനു മുമ്ബ് ആറന്മുള വില്ലേജ് ഓഫിസര്‍ ആയിരുന്ന മനോജ് അടുത്തിടെയാണ് കടമ്ബനാട് വില്ലേജ് ഓഫിസറായെത്തിയത്. കുറിപ്പെഴുതി വെച്ചശേഷമാണ് മനോജ് ജീവനൊടുക്കിയതെന്നും ഇതില്‍ ചിലര്‍ക്കെതിരെ പരാമര്‍ശമുള്ളതിനാല്‍ പൊലീസ് മുക്കിയെന്നുമുള്ള ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *